കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്സ്; സീസൺ 2

'കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സിന്റെ രണ്ടാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി കാസബ്ലാങ്ക ഫിലിം ഫാക്ടറി നടത്തുന്ന ഐ. എം. ഡി. ബി. യോഗ്യത നേടിയ സീസണൽ അവാർഡ് മത്സരമാണിത്. കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സംവിധായകനുമായ നിർമൽ ബേബി വർഗീസാണ് ഈ അവാർഡ് മത്സരത്തിന്റെ ഡയറക്ടർ.
പാകിസ്താനി ചിത്രം ‘സെപറേഷൻ’ മികച്ച ചിത്രമായപ്പോൾ, ഫിൽ ഗിയോജ സംവിധാനം ചെയ്ത അമേരിക്കൻ ഡോക്യൂമെന്ററി ‘ഫൈറ്റിംഗ് എം എസ് എ ഓസ്റ്റിൻ ക്രോഫോർഡ്സ് സ്റ്റോറി’ മികച്ച ഡോക്യൂമെന്ററി ചിത്രമായി തിരഞ്ഞെടുത്തു. ദിമിത്രി ഫ്രോലോ സംവിധാനം ചെയ്ത ‘ലാസ്റ്റ് ലവ്’ എന്ന സിനിമയാണ് മികച്ച പരീക്ഷണ സിനിമയ്ക്കുള്ള അവാർഡ് നേടിയത്.
‘ലോൺലി സീസൺ’ എന്ന ഇറാനിയൻ സിനിമയിലൂടെ ഹമിദ് റേസ മഹ്മൗദി മെഹ്റിസി മികച്ച സംവിധായകനുള്ള അവാർഡ് നേടിയപ്പോൾ മികച്ച നടനായി വ്ലാദിമിർ സോളോടാറും, മികച്ച നടിയായി നടാലിയ സർകോവയ്‌ലയും തിരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ അവാർഡ് വിവരങ്ങളാക്കായി: https://bit.ly/CFFWinners-S2