NewMETV logo

 ‘പ്രേമിക്കാന്‍ പോണ്ട്രാ...’ പുതിയ വൈറൽ ഗാനവുമായി അഴകനും കൂട്ടരും എത്തി ..

 
22
 ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന് ശേഷം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ’മൈ നെയിം ഈസ് അഴകന്‍’എന്ന ചിത്രത്തിലെ ‘പ്രേമിക്കാന്‍ പോണ്ട്രാ’ എന്ന ഗാനം പുറത്തിറങ്ങി. സന്ദീപ് സുധയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അരുണ്‍രാജാണ്. ജാസി ഗിഫ്റ്റ്, അരുണ്‍രാജ്, ബിനു തൃക്കാക്കര എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്‌കൂള്‍ ജീവിതം പശ്ചാത്തലമാക്കിയുള്ളതാണ് ഗാനം. ബിനു തൃക്കാക്കര, മറിയ പ്രിൻസ് എന്നിവരാണ് ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്.

ട്രൂത്ത് ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്ത് പ്രൊഡക്ഷന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ബിനു തൃക്കാക്കരയാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്. പി ആർ ഒ: വൈശാഖ് സി വടക്കേവീട്. ഗോൾഡ്, റോർഷാച്ച്, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് ട്രൂത്ത് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന അടുത്ത ചിത്രങ്ങൾ.


ശരണ്യ രാമചന്ദ്രനാണ് ചിത്രത്തിലെ നായിക. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, ജോളി ചിരയത്ത് എന്നിവരാണ് മറ്റു താരങ്ങള്‍. ഫൈസല്‍ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടേതാണ് ഗാനങ്ങള്‍. ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിക്കുന്നു.

From around the web

Pravasi
Trending Videos