അമിതാഭ് ബച്ചൻ ചിത്രമായ ഗുഡ്‌ബൈ ഒടിടി റിലീസിന് ഒരുങ്ങുന്നു

അടുത്തിടെ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ ചിത്രമായ ഗുഡ്‌ബൈ, മികച്ച പ്രതികരണം തീയറ്ററിൽ നിന്ന് നേടിയിരുന്നു. , ഡിസംബർ 2 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗിനായി ലഭ്യമാകുമെന്ന് പ്ലാറ്റ്ഫോം സോഷ്യൽ മീഡിയയിൽ അറിയിച്ചു.
അമിതാഭിനെ കൂടാതെ, രശ്മിക മന്ദാന, നീന ഗുപ്ത, പവയിൽ ഗുലാത്തി, ആശിഷ് വിദ്യാർത്ഥി, സുനിൽ ഗ്രോവർ, എല്ലി അവ്രാം, സാഹിൽ മേത്ത, ശിവിൻ നാരംഗ്, അഭിഷേഖ് ഖാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഒക്ടോബർ 7 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പോസിറ്റീവ് റിവ്യൂകളോടെയാണ് വരവേറ്റത്.
വികാസ് ബഹൽ സംവിധാനം ചെയ്ത ഗുഡ്‌ബൈയ്ക്ക് ശോഭ കപൂർ, ഏകതാ ആർ കപൂർ, സരസ്വതി എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, വിരാജ് സാവന്ത്, വികാസ് ബഹൽ എന്നിവർ പിന്തുണ നൽകുന്നു. ഛായാഗ്രാഹകനായി സുധാകർ റെഡ്ഡി യക്കാന്തിയും എഡിറ്റിംഗ് എ ശ്രീകർ പ്രസാദും ഉൾപ്പെടുന്നതാണ് ഗുഡ്‌ബൈയുടെ സാങ്കേതിക സംഘം. അമിത് ത്രിവേദിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.