NewMETV logo

  ആഫത്!! വിജയ് ദേവരകൊണ്ടയുടെ ലൈഗറിലെ റൊമാന്റിക് സോങ് എത്തി!!

 
17
 പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ്‌ യുവതാരം വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗർ. ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ലൈഗറിൽ ഒരു കിക്ക് ബോക്സറായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. വലിയ റിലീസ് ആണ് അണിയറക്കാർ ചിത്രത്തിനു വേണ്ടി പ്ലാൻ ചെയ്യുന്നത്. ബോളിവുഡ് സംവിധായകൻ കരൺ ജോഹറും നടി ചാർമി കൗറും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. 'ആഫത് ' എന്ന പുതിയ ഗാനമൊരു റൊമാന്റിക് ട്രാക്കാണ്. അനന്യ പാണ്ഡേയാണ് ചിത്രത്തിൽ നായികയാകുന്നത്. നേരത്തെ പുറത്ത് വന്ന ' അകടി പകടി ' എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ ഏഴു ഫൈറ്റ് രംഗങ്ങളും ആറു പാട്ടുകളുമുണ്ട്.

നടി രമ്യ കൃഷ്ണനും ചിത്രത്തിലൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിഷ്ണു ശർമയാണ് ചായാഗ്രാഹകൻ, കീചയാണ് ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ. യു/ എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഓഗസ്റ്റ് 25നു ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ : വൈശാഖ് സി വടക്കേവീട്, ജിനു

From around the web

Pravasi
Trending Videos