NewMETV logo

 കാപ്പയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

 
15
 

ഷാജി കൈലാസ് നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രം ‘കടുവ’ തിയറ്ററുകളിൽ വലിയ വിജയം നേടി. അദ്ദേഹത്തിൻറെ അടുത്ത ചിത്രമായ കാപ്പ റിലീസിന് ഒരുങ്ങുകയാണ്. അപർണ ബാലമുരളി  നായിക ആയി എത്തുന്ന ചിത്രത്തിൽ ആസിഫ് അലിയും അന്ന ബെന്നും ആണ് മാറ്റ് പ്രധാന താരങ്ങൾ. സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ട്രെയ്‌ലർ യൂട്യൂബിൽ മികച്ച രീതിയിൽ മുന്നേറുകയാണ്.

പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് 'കൊട്ട മധു' എന്ന കഥാപാത്രത്തെയാണ് .  .'ശംഖുമുഖി' എന്ന ജി ആര്‍ ഇന്ദുഗോപൻ എഴുതിയ നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. കാപ്പ ഒരുക്കുന്നത് ഡാർക്ക് ഷേഡ് മാസ് ആക്ഷൻ സിനിമയായിട്ടാണ്. ഇന്ദുഗോപൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന കാപ്പയിൽ മനോജ് പരമഹംസ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്ററുമാണ്. ജസ്റ്റിൻ വർഗീസ് സംഗീതം നിർവഹിക്കുന്നു. സംവിധായകൻ വേണു ആയിരുന്നു ആദ്യഘട്ടത്തിൽ കാപ്പ സംവിധാനം ചെയ്യാൻ ഇരുന്നത്. എന്നാൽ, വേണു ഇതിൽ നിന്ന് പിന്നീട് പിൻമാറുകയും ഷാജി കൈലാസ് പകരം ചിത്രത്തിന്റെ സംവിധായകൻ ആകുകയും ചെയ്യുകയായിരുന്നു.

ചിത്രത്തിൽ പൃഥ്വിരാജിന്റെ ക്യാരക്ടറിന്റെ പേര് കൊട്ട മധു എന്നാണ്. തിരുവനന്തപുരത്തെ ഒരു ഗാങ്സ്റ്റർ ആണ്. കൊട്ട മധു ഒരു ഗാങ് ലീഡറാണ് . ഗണപതിക്കുറിയൊക്കെ ഇട്ട് നടക്കുന്ന ഒരു ഗംഭീര ഗാങ്സ്റ്റർ ആയാണ് പ്രിത്വി എത്തുന്നത്. രണ്ട് ഭാഗമായിട്ടാകും ചിത്രം എത്തുക.

From around the web

Pravasi
Trending Videos