യുവത്വത്തിന്റെ ആത്മസംഘർഷങ്ങളുമായി എ റൂം ഓഫ് മൈ ഓൺ ബുധനാഴ്‌ച
Dec 13, 2022, 13:38 IST

ആത്മസംഘർഷങ്ങൾ നേരിടുന്ന യുവതിയുടെ കഥപറയുന്ന ജർമ്മൻ ചിത്രം എ റൂം ഓഫ് മൈ ഓൺ രാജ്യാന്തര മേളയിലെ ലോക സിനിമ വിഭാഗത്തിൽ ബുധനാഴ്‌ച പ്രദർശിപ്പിക്കും. ലോസെബ് സോസോ ബ്ളിയാഡ്സെ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദർശനമാണ് മേളയിലേത്.
ആത്മ വിശ്വാസമില്ലാതെ ജീവിക്കുന്ന നായിക ജീവിതത്തിൽ അത് നേടിയെടുക്കുന്നതിലൂടെയാണ് ചിത്രത്തിന്റെ ഇതിവൃത്തം വികസിക്കുന്നത് .നിശാഗന്ധി തിയേറ്ററിൽ ബുധനാഴ്ച രാത്രി 9 30 നാണ് പ്രദർശനം.
From around the web
Pravasi
Trending Videos