NewMETV logo

പേടി, സമ്മര്‍ദം എന്നിവയില്‍ നിന്നും താനും മോചിതനല്ല: മഹേന്ദ്ര സിങ് ധോണി

ക്യാപ്റ്റന് കൂള് എന്ന വിശേഷണമാണ് മുന് ഇന്ത്യന് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് ലഭിച്ചിട്ടുള്ളത്. എന്നാല് സാധാരണ എല്ലാവർക്കും ഉള്ളത് പോലെ ഈ പേടി, സമ്മര്ദം എന്നിവയില് നിന്നും താനും മോചിതനല്ലെന്ന് ധോണി പറയുന്നു. രാജ്യത്തിന് വേണ്ടി ആദ്യമായി ബാറ്റിംഗ് ചെയ്യാൻ ഇറങ്ങിയ സമയം. എപ്പോഴാണ് ബാറ്റിങ്ങിന് ഇറങ്ങേണ്ടത് എന്ന് എന്നോട് ആരും പറഞ്ഞിരുന്നില്ല . ആദ്യ 5-10 പന്തുകള് നേരിടുന്നതിന് ഇടയില് എന്റെ നെഞ്ചിടിപ്പ് കൂടി. ആ സമയം ഞാൻ സമ്മര്ദം അനുഭവിച്ചു.എന്നെ ആ സമയത്ത്
 
പേടി, സമ്മര്‍ദം എന്നിവയില്‍ നിന്നും താനും മോചിതനല്ല: മഹേന്ദ്ര സിങ് ധോണി

ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് ലഭിച്ചിട്ടുള്ളത്. എന്നാല്‍ സാധാരണ എല്ലാവർക്കും ഉള്ളത് പോലെ ഈ പേടി, സമ്മര്‍ദം എന്നിവയില്‍ നിന്നും താനും മോചിതനല്ലെന്ന് ധോണി പറയുന്നു.

രാജ്യത്തിന് വേണ്ടി ആദ്യമായി ബാറ്റിംഗ് ചെയ്യാൻ ഇറങ്ങിയ സമയം. എപ്പോഴാണ് ബാറ്റിങ്ങിന് ഇറങ്ങേണ്ടത് എന്ന് എന്നോട് ആരും പറഞ്ഞിരുന്നില്ല . ആദ്യ 5-10 പന്തുകള്‍ നേരിടുന്നതിന് ഇടയില്‍ എന്റെ നെഞ്ചിടിപ്പ് കൂടി. ആ
സമയം ഞാൻ സമ്മര്‍ദം അനുഭവിച്ചു.എന്നെ ആ സമയത്ത് ചെറിയ പേടി പിടികൂടി. എല്ലാവരും അങ്ങനെ തന്നെയാണ്. എങ്ങനെയാണ് ആ പേടിയേയും സമ്മര്‍ദത്തേയും നേരിടാൻ സാധിക്കുക? ധോണി ചോദിക്കുന്നു. കായിക താരങ്ങളുടെ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ മൈന്‍ഡ് കണ്ടീഷനിങ് നടത്തുന്ന എംഫോറാണ് മുൻ ഇന്ത്യൻ നായകന്റെ പ്രസ്താവന പുറത്തുവിട്ടത്.

From around the web

Pravasi
Trending Videos