NewMETV logo

ബുധനാഴ്ച സർവ കക്ഷിയോഗം വിളിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനായി എംപിമാരുടെയും എംഎല്എ മാരുടെയും യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ബുധനാഴ്ച വീഡിയോ കോണ്ഫറന്സ് വഴിയാകും യോഗം നടക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാകും യോഗം നടക്കുക. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര് ജില്ലാ കലക്ടറേറ്റുകളില് നിന്നും യോഗത്തിൽ പങ്കാളികളാകും. വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളില് നിന്നുമായി മലയാളികള് കൂടുതലായി തിരിച്ചെത്തുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളില് വൈറസ് ബാധിതരുടെ എണ്ണം വര്ധിക്കുമെന്നാണ് സര്ക്കാര് കണക്ക്
 
ബുധനാഴ്ച സർവ കക്ഷിയോഗം വിളിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എംപിമാരുടെയും എംഎല്‍എ മാരുടെയും യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം നടക്കുന്നത്.

ബുധനാഴ്ച രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാകും യോഗം നടക്കുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറേറ്റുകളില്‍ നിന്നും യോഗത്തിൽ പങ്കാളികളാകും.

വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമായി മലയാളികള്‍ കൂടുതലായി തിരിച്ചെത്തുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഇതിനെ തുടർന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് എംഎല്‍എമാരുടെയും സംസ്ഥാനത്തെ എംപിമാരുടെയും സംയുക്ത യോഗം വിളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

From around the web

Pravasi
Trending Videos