NewMETV logo

വി​ശ്വാ​സ് മേ​ത്ത ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

സംസ്ഥാന ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. ഇന്ന് രാവിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസില് എത്തിയാണ് വിശ്വാസ് മേത്ത ചുമതല ഏറ്റെടുത്തത്. ഇന്ന് സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തക്ക് ചുമതല കൈമാറി. ഉന്നത സെക്രട്ടറിമാര് ഉള്പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചുമതല കൈമാറിയത്. വിശ്വാസ് മേത്ത സംസ്ഥാനത്തെ 46ാമത് ചീഫ് സെക്രട്ടറിയാണ്. അടുത്ത ഫെബ്രുവരിവരെയാണ് അദ്ദേഹത്തിന്റെ സർവിസ് കാലാവധി. 1986 ബാച്ചിലെ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്ത രാജസ്ഥാന് സ്വദേശിയാണ്.
 
വി​ശ്വാ​സ് മേ​ത്ത ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

സംസ്ഥാന ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. ഇന്ന് രാവിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ എത്തിയാണ് വിശ്വാസ് മേത്ത ചുമതല ഏറ്റെടുത്തത്. ഇന്ന് സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തക്ക് ചുമതല കൈമാറി. ഉന്നത സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചുമതല കൈമാറിയത്.

വിശ്വാസ് മേത്ത സംസ്ഥാനത്തെ 46ാമത് ചീഫ് സെക്രട്ടറിയാണ്. അടുത്ത ഫെബ്രുവരിവരെയാണ് അദ്ദേഹത്തിന്റെ സർവിസ് കാലാവധി. 1986 ബാച്ചിലെ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്.

From around the web

Pravasi
Trending Videos