NewMETV logo

സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസ് തുടങ്ങും

ലോക്ക്ഡൗൺ കാരണം സംസ്ഥാനത്ത് നിര്ത്തിവെച്ച കെഎസ്ആര്ടിസി – സ്വകാര്യ ബസ്സുകളുടെ സര്വീസ് ജൂണ് എട്ട് മുതല് പൂര്ണമായി പുനരാരംഭിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന കൊറോണ അവലോകന യോഗത്തിലാണ് തീരുമാനം. കേരളത്തിൽ അന്തര് ജില്ലാ ബസ് സര്വീസുകള് ജൂൺ എട്ട് മുതൽ ആരംഭിക്കും. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ മാത്രമേ ബസിൽ അനുവദിക്കൂ. അന്തര് സംസ്ഥാന ബസ് സര്വീസുകള് ഉടൻ ആരംഭിക്കില്ല. സംസ്ഥാനത്ത് ആരാധനാലയങ്ങള് തുറക്കുന്ന കാര്യത്തില് തീരുമാനമായില്ല. ഹോട്ടലുകളിൽ നിയന്ത്രണങ്ങളോടെ ഇരുന്ന് ഭക്ഷണം
 
സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസ് തുടങ്ങും

ലോക്ക്ഡൗൺ കാരണം സംസ്ഥാനത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി – സ്വകാര്യ ബസ്സുകളുടെ സര്‍വീസ് ജൂണ്‍ എട്ട് മുതല്‍ പൂര്‍ണമായി പുനരാരംഭിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗത്തിലാണ് തീരുമാനം.

  • കേരളത്തിൽ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ജൂൺ എട്ട് മുതൽ ആരംഭിക്കും. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ മാത്രമേ ബസിൽ അനുവദിക്കൂ.
  •  അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ഉടൻ ആരംഭിക്കില്ല.
  •  സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.
  • ഹോട്ടലുകളിൽ നിയന്ത്രണങ്ങളോടെ ഇരുന്ന് ഭക്ഷണം കഴിക്കാം.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എല്ലാ ഇളവുകളും നടപ്പാക്കിയാല്‍ സംസ്ഥാനത്ത് ഇതുവരെ സ്വീകരിച്ച പ്രതിരോധ പ്രവത്തനങ്ങള്‍ അവതാളത്തിലാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നത്.കേന്ദ്രം ജൂൺ എട്ട് മുതൽ വലിയ ഇളവുകളാണ് പ്രഖ്യാപിച്ചത്.

From around the web

Pravasi
Trending Videos