പൃഥ്വിരാജും സംഘവും വെള്ളിയാഴ്ച കൊച്ചിയിലെത്തും

കൊച്ചി: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോര്‍ദ്ദാനില്‍ കുടുങ്ങിയ നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയും ഉൾപ്പെടെയുള്ള ആടു ജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വെള്ളിയാഴ്ചയോടെ കൊച്ചിയില്‍ മടങ്ങിയെത്തും. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴിയാണ് ഇവര്‍ കൊച്ചിയിലെത്തുന്നത്. തുടര്‍ന്ന് ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.
കൊറോണ വൈറസ് വ്യാപനം ആരംഭിക്കുന്ന സമയമാണ് 53 പേരടങ്ങിയ സിനിമ സംഘം ജോര്‍ദ്ദാനിലെത്തിയത്. അതേസമയം, പ്രശ്നങ്ങള്‍ക്കിടയിലും ആടു ജീവിതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. തങ്ങള്‍ സുരക്ഷിതരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ നടൻ പൃഥ്വിരാജ് തന്നെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു.